SHARE

ആഷസ് പരമ്പരയുടെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് വിജയം. ഇംഗ്ലണ്ടിനെ 120 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. വിജയം ലക്ഷ്യമായ 354 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 233 റണ്‍സിന് ഓള്‍ ഔട്ടായി.

88 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലീഷ് പടയെ തകര്‍ത്തത്. നഥാന്‍ ലിയോണ്‍ ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി്. ഇംഗ്ലണ്ടിനായി ജോ റൂട്ട് 67 റണ്‍സോടെ ടോപ്‌സ്‌കോററായി. അവസാന നിമിഷം പൊരുതിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ 36 റണ്‍സ് നേടി.

-Advertisement-

ആദ്യ ഇന്നിംദ്‌സില്‍ ഷോണ്‍ മാര്‍ഷിന്റെ സെഞ്ച്വറിയുടെ മികവില്‍ ഓസ്‌ട്രേലിയ 442 എന്ന വന്‍ സ്‌കോര്‍ നേടിയരുന്നു.തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 227 റണ്‍സിന് പുറത്തായി. നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കും തന്നെ ചേര്‍ന്നാണ് ആദ്യ ഇന്നിംഗ്‌സിലും ഇംഗണ്ടിനെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നെങ്കിലും ആദ്യ ഇന്നിംഗസിലെ കുറ്റന്‍ ലീഡ് അവര്‍ക്ക് അനുഗ്രഹമായി.

ബ്രിസ്‌ബേനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പത്ത് വിക്കറ്റ് ജയം നേടിയരുന്നു. ഇപ്പോഴത്തെ വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയില്‍ 2-0 മുന്നിലാണ്.