SHARE

മഴ വില്ലനായെത്തിയതോടെ ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും തമ്മിലുള്ള ആഷ്സ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം വൈകുന്നു. ലോർഡ്സിൽ നടക്കുന്ന മത്സരത്തിന്റ ടോസ് പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ല

ഇന്ത്യൻ സമയം മൂന്നരയോടെ ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് അഞ്ചരയായിട്ടും തുടങ്ങാതിരിക്കുന്നത്. ടോസ് വൈകുന്നതോടെ ടീമുകൾ ഉച്ചഭക്ഷ നേരത്തെയാക്കി.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഓസ്ട്രേലിയ ഇപ്പോൾ മുന്നിലാണ്. ബിർമിങ്ങാമിൽ നടന്ന ആദ്യ ടെസ്റ്റിൽ 251 റൺസിന്റെ കുറ്റൻ ജയം ഓസീസ് സ്വന്തമാക്കിയിരുന്നു