SHARE

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ നാളെ ദോഹയില്‍ ഖത്തറിനെ നേരിടുകയാണ്. എന്നാല്‍ ഒമാനെതിര കഴിഞ്ഞ മത്സരത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍. അത് തന്റെ അവസാന മത്സരമാണെന്ന മാനസീകാവസ്ഥയിലാണ് കളിച്ചതെന്നു താരം പറഞ്ഞു.

അതിനാല്‍ മികച്ച രീതിയില്‍ കളിക്കാനായതായും തന്നെ കൊണ്ടാവുന്നതിന്റെ പരമാവധി ഒമാനെതിരെ പുറത്തെടുക്കാനായതായും താരം പറഞ്ഞു. പരിക്കിനു ശേഷം തിരിച്ചെത്തിയ 22 കാരനായ താരം ഒമാനെതിരെയുള്ള മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു ശ്രദ്ധ നേടിയിരുന്നു.

-Advertisement-

ഗുവാഹത്തിയില്‍ ടീം ആരാധകരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നു പറഞ്ഞ താരം പരിക്കിനു ശേഷം ഇത്ര വേഗം തിരിച്ചെത്താനാകുമെന്നു പ്രതീക്ഷിച്ചില്ലെന്നും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.