SHARE

ഏറെ നാളുകൾക്ക് ശേഷമാണ് കഴിഞ്ഞയാഴ്ച ഫാൻസ് ​ഗോൾ ഓഫ് ദ വീക്കിൽ മലയാളികളുടെ കരുത്ത് കണ്ടത്. ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമിൽ നിരാശരായ ആരാധകർ ക്ലബിന് പിന്തുണ നൽകുന്ന കാര്യത്തിലും പിന്നിലായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച നടന്ന വോട്ടെടുപ്പിൽ ബ്ലാസ്റ്റേഴ്സ് താരം കറേജ് പേക്കുസന്റെ ​ഗോൾ 90 ശതമാനത്തിലേറെ വോട്ടോടെ ഒന്നാമതെത്തി

ചെന്നൈയനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളിന് ബ്ലാസ്റ്റേഴ്സ് വിജയിച്ചു. എന്നാൽ ഫാൻസ് ​ഗോൾ ഓഫ് ദ വീക്ക് വോട്ടെടുപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ഒറ്റ ​ഗോൾ പോലും ഉൾപ്പെട്ടിട്ടില്ല. എങ്കിലും മലയാളി ആരാധകർ ആവേശത്തിലാണ്. കാരണം പുനെ സിറ്റിക്കായി മലയാളി താരം ആഷിഖ് കുരൂണിയൻ നേടിയ ​ഗോൾ മത്സരത്തിനുണ്ട്. ഇപ്പോൾ തന്നെ പോൾ ചെയ്തതിന്റെ 70 ശതമാനത്തിലേറെ വോട്ടുകളും ആഷിഖിന്റെ ​ഗോളിനാണ്

ആഷിഖിന് പുറമെ മുൻ ബ്ലാസ്റ്റേഴ്സ് താരമായ ജാക്കിചന്ദ് സിങ്ങിന്റെ ​ഗോളും മത്സരത്തിനുണ്ട്. ​ഇപ്പോൾ ​ഗോവയുടെ താരമാണ് ജാക്കി. റൗളിൻ ബോർ​ഗസ്, മാഴ്സലീന്യോ, ബോയ്താങ് ഹാവോകിപ് എന്നിവരുടെ ​ഗോളുകളും വോട്ടെടുപ്പിൽ മത്സരിക്കുന്നുണ്ട്.