SHARE

ഏഷ്യാ കപ്പ് യോ​ഗ്യതാറൗണ്ടിലെ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ച മലയാളി താരമാണ് ആഷിഖ് കുരൂണിയൻ. ക്ലബ് ഫുട്ബോളിലേതിൽ നിന്ന് വ്യത്യസ്താമായി ഇക്കുറി ആക്രമണ റോൾ നിർവഹിച്ച ആഷിഖ്, മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ആഷിഖിന്റെ അന്താരാഷ്ട്ര കരിയറിലെ രണ്ടാം ഏഷ്യാ കപ്പ് പോരാട്ടമാണ് വരാനിരിക്കുന്നത്. 2018-ൽ ദേശീയ ടീം അരങ്ങേറ്റം കുറിച്ച ആഷിഖ്, 2019-ലെ ഏഷ്യാ കപ്പിൽ കളിച്ചിരുന്നു. എന്നാൽ ഈ രണ്ട് ടൂർണമെന്റുകളിലേയും സാഹചര്യം തനിക്ക് വ്യത്യസ്തമാണെന്നാണ് ആഷിഖ് പറയുന്നത്. ദ ന്യൂ ഇന്ത്യൻ എക്സപ്രസിനോടാണ് ആഷിഖ് ഇക്കാര്യം വിശദീകരിച്ചത്.

കഴിഞ്ഞ തവണ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ഞാനെത്തുന്നത് യോ​ഗ്യതാ മത്സരങ്ങളിലൊന്നും കളിക്കാതെയാണ്, യോ​ഗ്യതാ മത്സരങ്ങൾ കളിച്ച താരങ്ങളുടെ മികവ് എനിക്ക് സഹായമായി എന്ന് പറയാം, പക്ഷെ ഇക്കുറി അങ്ങനെയല്ല കാര്യങ്ങൾ, ഇന്ത്യക്ക് ഏഷ്യാ കപ്പ് യോ​ഗ്യത നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്, തുടർച്ചയായ രണ്ടാം തവണത്തെ ഏഷ്യാ കപ്പ് യോ​ഗ്യത രാജ്യത്തെ ഫുട്ബോൾ വളർച്ചയ്ക്ക് സഹായിക്കും