SHARE

2018 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ യുഎഇയിലാണ് മത്സരങ്ങള്‍. അടുത്തടുത്ത രണ്ട് ദിവസങ്ങളില്‍ കളിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ടീമിന് തലവേദനയാകുന്നുണ്ട്. സെപ്റ്റംബര്‍ 18നും 19നുമാണ് ഇന്ത്യക്ക് അടുപ്പിച്ച് മത്സരങ്ങള്‍ ഉള്ളത്. ഉദഘാടന മത്സരത്തില്‍ ബംഗ്ലദേശും ശ്രീലങ്കയും ഏറ്റുമുട്ടും.

നേരിട്ട് യോഗ്യത നേടിയ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യത മത്സരങ്ങള്‍ ജയിച്ച് വരുന്ന ഒരു ടീമും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഹോങ്‌കോങ്ങ്, മലേഷ്യ, നേപ്പാള്‍, ഒമാന്‍, സിങ്കപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യത മത്സരങ്ങളില്‍ ഏറ്റുമുട്ടുക. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 28ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരവും നടക്കും.

-Advertisement-

ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ
1. ഇന്ത്യ
2. പാകിസ്ഥാന്‍
3. യോഗ്യത നേടുന്ന ടീം

ഗ്രൂപ്പ് ബി
1. ശ്രീലങ്ക
2. ബംഗ്ലാദേശ്
3. അഫ്ഘാനിസ്ഥാന്‍

മത്സര ക്രമം

സെപ്റ്റംബര്‍ 15 ശ്രീലങ്ക-ബംഗ്ലാദേശ്
സെപ്റ്റംബര്‍ 16 പാകിസ്ഥാന്‍-ക്വാളിഫൈര്‍
സെപ്റ്റംബര്‍ 17 അഫ്ഘാനിസ്ഥാന്‍-ശ്രീലങ്ക
സെപ്റ്റംബര്‍ 18 ഇന്ത്യ-ക്വാളിഫൈര്‍
സെപ്റ്റംബര്‍ 19 ഇന്ത്യ-പാകിസ്ഥാന്‍
സെപ്റ്റംബര്‍ 20 ബംഗ്ലാദേശ്-അഫ്ഘാനിസ്ഥാന്‍

സൂപ്പര്‍ ഫോര്‍
സെപ്റ്റംബര്‍ 21 ഗ്രൂപ്പ് എ വിജയി- ഗ്രൂപ്പ് ബി റണ്ണേഴ്‌സ് അപ്പ്
സെപ്റ്റംബര്‍ 21 ഗ്രൂപ്പ് ബി വിജയി- ഗ്രൂപ്പ് എ റണ്ണേഴ്‌സ് അപ്പ്
സെപ്റ്റംബര്‍ 23 ഗ്രൂപ്പ് എ വിജയി-ഗ്രൂപ്പ് എ റണ്ണേഴ്‌സ് അപ്പ്
സെപ്റ്റംബര്‍ 23 ഗ്രൂപ്പ് ബി വിജയി- ഗ്രൂപ്പ് ബി റണ്ണേഴ്‌സ് അപ്പ്
സെപ്റ്റംബര്‍ 25 ഗ്രൂപ്പ് എ വിജയി- ഗ്രൂപ്പ് ബി വിജയി
സെപ്റ്റംബര്‍ 26 ഗ്രൂപ്പ് എ റണ്ണേഴ്‌സ് അപ്പ്- ഗ്രൂപ്പ് ബി റണ്ണേഴ്‌സ് അപ്പ്

സെപ്റ്റംബര്‍ 28 ഫൈനല്‍