SHARE

മികച്ച ഇന്ത്യൻ താരങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സിനുള്ളതെന്ന് ക്ലബ് സഹപരിശീലകൻ തോമസ് ഷോർസ്. പോളണ്ടുകാരനായോ ഷോർസ് സ്പാനിഷ് പരിശീലകൻ കിബു വിക്കനയ്ക്കൊപ്പമാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. മോഹൻ ബ​ഗാനിലും കിബുവിനൊപ്പമുണ്ടായിരുന്നു ഷോർസ് കഴിഞ്ഞ ദിവസം ഒരു പോളിഷ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിൽ കൂടിയും, എങ്ങനെ നോക്കിയാലും മികച്ച ടീമാണ് ബ്ലാസ്റ്റേഴ്സ്, മികച്ച സൗകര്യങ്ങൾ ക്ലബിനുണ്ട്, സാമ്പത്തികമായും ശക്തരാണ്, കഴിവുള്ള ഒട്ടേറെ താരങ്ങളും ടീമിലുണ്ട്, മികവുള്ള ഇന്ത്യൻ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്, ബ​ഗാനിൽ നിന്ന് ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് ഒരു സ്ഥാനക്കയറ്റം പോലെയാണ് തോന്നുന്നത്, ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായുള്ള നിയമനത്തെക്കുറിച്ച് ഷോർസ് പറഞ്ഞു.

ബ​ഗാൻ പരിശീലകരായി കിബുവിനൊപ്പം ഇന്ത്യയിലെത്തിയപ്പോൾ ലഭിച്ച സ്വീകരണം അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് ഷോർസ് പറഞ്ഞു. സ്വീകരണപരിപാടികൾ കണ്ടപ്പോൾ ആദ്യം ഞാൻ കരുതിയത് അത് ക്ലബ് തന്നെ ഒരുക്കിയ ഒന്നാണെന്നാണ് , എന്നാൽ അത് തെറ്റായിരുന്നു, ബ​ഗാന്റെ ആരാധകർക്ക് ക്ലബിനൊടുള്ള അഭിനിവേശമാണ് ആ സ്വീകരണത്തിൽ പ്രതിഫലച്ചിത്, ക്ലബിനൊടുള്ള ആവേശം തലമുറകളായി കൈമാറുകയാണ്, ഷോർസ് കൂട്ടിച്ചേർത്തു.