SHARE

ഫിലിപ്പ് കുട്ടീന്യോയെ ഒപ്പം കൂട്ടിയതിന് പിന്നാലെ മറ്റൊരു തകർപ്പൻ സൈനിങ് കൂടി പൂർത്തിയാക്കി ആസ്റ്റൺ വില്ല. ഫ്രഞ്ച് സൂപ്പർതാരം ലൂക്കാസ് ഡീ​ഗ്നെയാണ് സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ക്ലബിന്റെ ഭാ​ഗമായത്. വില്ല ഈ ട്രാൻസ്ഫർ കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

ലെഫ്റ്റ് ബാക്കായ ഡീ​ഗ്നെ പ്രീമിയർ ലീ​ഗ് ക്ലബ് തന്നെയായ എവർട്ടനിൽ നിന്നാണ് വില്ലയിലേക്കെത്തുന്നത്. 27 ദശലക്ഷം യൂറോ മുടക്കിയാണ് വില്ല ഡീ​ഗ്നെയെ റാഞ്ചുന്നതെന്നും താരം ക്ലബുമായി നാലര വർഷത്തെ കരാറാണ് ഒപ്പുവയ്ക്കുകയെന്നും പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്തു. 28-കാരനായ ഡീ​ഗ്നെ 2018 മുതൽ എവർട്ടന്റെ ഭാ​ഗമായിരുന്നു. പിഎസ്ജി, ബാഴ്സലോണ, റോമ തുടങ്ങിയ വൻ ക്ലബുകൾക്കായും മുമ്പ് ഡീ​ഗ്നെ ബൂട്ടുകെട്ടിയിട്ടുണ്ട്.

ഇം​ഗ്ലീഷ് സൂപ്പർക്ലബ് ചെൽസിയിലേക്കുള്ള ട്രാൻസ്ഫർ പരാജയപ്പെട്ടശേഷമാണ് ഡീ​ഗ്നെ വില്ലയുടെ ഭാ​ഗമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. ബെൻ ചിൽവെൽ പരുക്കേറ്റ് പുറത്തായതോടെ പകരക്കാരനെ തേടുകയായിരുന്ന ചെൽസിയുടെ റഡാറിൽ ഒരു ഘട്ടത്തിൽ ഡീ​ഗ്നെയുണ്ടായിരുന്നു. എന്നാൽ പിന്നീട് ചെൽസി ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു