SHARE

ഇം​ഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ല കച്ചവടം അനസാനിപ്പിക്കുന്നില്ല. ഏറ്റവുമൊടുവിൽ ഇം​ഗ്ലീഷ് കൗമാര മുന്നേറ്റതാരം ലൂയി ബാരിയെയാണ് വില്ല ടീമിലെത്തിച്ചിരിക്കുന്നത്. സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ നിന്നാണ് ബാരിയെ വില്ല സ്വന്തമാക്കിയത്.

ഇം​ഗ്ലണ്ട് അണ്ടർ 17 ടീമിന്റെ താരമാണ് ബാരി. ചെറുപ്പം മുതൽ തന്നെ ഇം​ഗ്ലീഷ് ക്ലബായ വെസ്റ്റ് ബ്രോമിന്റെ താരമായിരുന്നു ബാരി. എന്നാൽ കഴിഞ്ഞ ജൂലൈയിൽ ഏവരേയും അത്ഭുതപ്പെടുത്തി ബാരിയെ ബാഴ്സലോണ സ്വന്തമാക്കി. ബാഴ്സയുടെ യൂത്ത് ടീമിൽ പത്ത് മത്സരങ്ങൾ ബാരി കളിച്ചു. പിന്നീട് ആറ് മാസത്തിന് ശേഷം താരത്തെ വില്ലയ്ക്ക് വിൽക്കുകയാണ്.

പത്ത് ലക്ഷം യൂറോ മുടക്കിയാണ് വില്ല ബാരിയെ ടീമിലെത്തിച്ചിരിക്കുന്നത്. നിലവിൽ വില്ലയുടെ യൂത്ത് ടീമിലേക്കാണ് ബാരിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ താരത്തിന് ഈ സീസണിൽ തന്നെ ഫസ്റ്റ് ടീമിനൊപ്പം അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകൾ.