SHARE

ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും ശ്രദ്ധേയ നീക്കങ്ങൾ നടത്തിയ പ്രീമിയർ ലീ​ഗ് ക്ലബാണ് ആസ്റ്റൺ വില്ല. വിഖ്യാത ഇം​ഗ്ലീഷ് താരവും സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റെ മുൻ പരിശീലകനുമായ സ്റ്റീവൻ ജെറാർഡ് ക്ലബ് ചുമതലയേറ്റതിന് പിന്നാലെയാണ് വില്ലയുടെ ട്രാൻസ്ഫർ ജാലകത്തിലെ സജീവ ഇടപെടൽ.

ബാഴ്സലോണയിൽ നിന്ന് സ്റ്റാർ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടീന്യോയെ ആദ്യം സ്വന്തമാക്കിയ വില്ല പിന്നാലെ തന്നെ എവർട്ടണിൽ നിന്ന് ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡീ​ഗ്നെയേയും ഒപ്പം കൂട്ടി. ലഭിക്കുന്ന സൂചനകൾ പ്രകാരം മൂന്നാമതൊരു ഹൈ പ്രൊഫൈൽ സൈനിങ്ങിന് കൂടി ഒരുങ്ങുകയാണ് വില്ല.

സ്വീഡിഷ് ​ഗോൾക്കീപ്പർ റോബിൻ ഓൾസനാണ് വില്ലയുടെ ഭാ​ഗമാകാൻ തയ്യാറെടുക്കുന്നത്. ഇറ്റാലിയൻ സൂപ്പർക്ലബായ റോമയിൽ നിന്ന് ഇം​ഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ് ഷെഫീൽഡ് യുണൈറ്റഡിനായി ലോണിൽ കളിക്കുകയായിരുന്നു ഓൾസൻ. ഇപ്പോൾ താരം ലോണിൽ തന്നെ വില്ലയിലേക്ക് വരുകയാണെന്നാണ് ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്തത്. വില്ലയിൽ ഓൾസന്റെ മെഡിക്കൽ ഇന്ന് നടക്കും. അതിനുശേഷം ഇക്കാര്യത്തിൽ ഒദ്യോ​ഗിക പ്രഖ്യാപനമുണ്ടാകും.