SHARE

സസ്സോളോയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്തതോടെ അറ്റലാന്റെ രേഖപ്പെടുത്തിയത് പുതിയ ചരിത്രം. പിറവിയെടുത്ത് 111 വർഷങ്ങൾക്ക് ശേഷം അറ്റലാന്റ ആദ്യമായി ചാമ്പ്യൻസ് ലീ​ഗ് കളിക്കാൻ യോ​ഗ്യത നേടിയിരിക്കുന്നു. സെരി എയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് അറ്റലാന്റയ്ക്ക് ചാമ്പ്യൻസ് ലീ​ഗ് സ്ഥാനമുറച്ചത്.

എ.സി.മിലാന്റെ സ്വപ്നങ്ങൾ തകർത്താണ് അറ്റലാന്റെ അവസാന ദിവസത്തെ വിജയം നേടിയത്. ലീ​ഗിൽ 69 പോയിന്റോടെയാണ് അറ്റലാന്റെ മൂന്നാം സ്ഥാനമുറപ്പിച്ചത്. ഇന്റർ മിലാനും അത്ര തന്നെ പോയിന്റുണ്ടെങ്കിലും ​ഗോൾവ്യത്യാസത്തിൽ അറ്റലാന്റയ്ക്ക് പിന്നിലായി നാലാമതായി. ഒരു പോയിന്റ് പിന്നിലായതോടെ അഞ്ചാം സ്ഥാനത്തെത്തിയ എ.സി.മിലാന് ഇതോടെ അടുത്ത സീസണിലും യൂറോപ്പാ ലീ​ഗ് കളിക്കേണ്ടിവരും

ഏപ്രിൽ ആദ്യം വരെ എ.സി. മിലാനായിരുന്നു നാലാം സ്ഥാനത്ത്. അന്ന് അറ്റലാന്റ അഞ്ചാമതായിരുന്നു. പിന്നീട് തുടർ ജയങ്ങളിലൂടെയായിരുന്നു അറ്റലാന്റയുടെ കുതിപ്പ്. ലീ​ഗിൽ യുവന്റസടക്കമുള്ള വൻ ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്തി അറ്റലാന്റ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇക്കുറി കോപ്പാ ഇറ്റാലിയിൽ അറ്റലാന്റ ഫൈനലിലെത്തിയിരുന്നു.