SHARE

സൂപ്പർതാരം ഡീ​ഗോ കോസ്റ്റ ക്ലബ് വിടുമെന്ന് ഉറപ്പായതോടെ പകരക്കാരനായുള്ള അന്വേഷണത്തിലാണ് സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡ്. നേരത്തെ തന്നെ നോട്ടമിട്ടിരുന്ന പോളിഷ് സ്ട്രൈക്കർ അകർക്കാഡിയുസ് മിലിക്കിനായി വീണ്ടും ശ്രമം നടത്താനാണ് അത്ലെറ്റിക്കോ ഒരുങ്ങുന്നതെന്നാണ് സ്പാനിഷ് മാധ്യമറിപ്പോർട്ടുകൾ.

ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ സ്ട്രൈക്കറായ മിലിക്കിനെ കൂടെക്കൂട്ടാൻ ഈ സീസൺ തുടക്കത്തിൽ തന്നെ അത്ലെറ്റിക്കോ ശ്രമിച്ചിരുന്നു. എന്നാൽ ആ നീക്കങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഇതിനുപിന്നാലെ മിലിക്കിനെ നാപ്പോളി സീസണിലെ പോരാട്ടങ്ങൾക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

ഈ സീസണോടെ കരാർ അവസാനിക്കുന്ന മിലിക്കിനായി 18 ദശലക്ഷം യൂറോയാണ് നാപ്പോളി ചോദിക്കുന്നത്. എന്നാൽ 10 ദശലക്ഷം യൂറോ എന്ന് ട്രാൻസ്ഫർ തുകയ്ക്ക് ഈ നീക്കം നടത്താം എന്ന പ്രതീക്ഷിയിലാണ് അത്ലെറ്റിക്കോ. അതേസമയം തന്നെ ട്രാൻസ്ഫർ തുകയുട കാര്യത്തിൽ നാപ്പോളി കടുംപിടുത്തം തുടർന്നൽ അത്ലെറ്റിക്കോ നീക്കം ഉപേക്ഷിച്ചേക്കും.

മിലിക്കിനെ സ്വന്തമാക്കായില്ലെങ്കിൽ സ്പാനിഷ് താരം ലെറോൻ മോറോണിലേക്കാകും അത്ലെറ്റിക്കോ റഡാർ തിരിക്കുക. 26-കാരനായ ഈ സ്ട്രൈക്കർ ലാ ലി​ഗ ക്ലബ് റയൽ ബെറ്റിസിന്റെ താരമാണ്.