SHARE

ഐഎസ്എല്‍ പ്ലേഓഫ് സ്വപ്നം കണ്ട് ശ്രീഛത്രപതി സ്റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങിയ എടികെ കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി. പൂനെ സിറ്റിയുമായി 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ അഞ്ചാം സ്ഥാനത്തേക്ക് എത്താമെന്ന കൊല്‍ക്കത്തന്‍ സ്വപ്നങ്ങളാണ് തകര്‍ന്നത്. മാര്‍ക്കോ സ്റ്റാന്‍കോവിച്ച് (17), റോബിന്‍ സിംഗ് (75) എന്നിവരാണ് പൂനെയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയേഷ് റാണെയും (23), എഡു ഗാര്‍സ്യയും (61) എടികെയ്ക്കായി പന്ത് വലയിലെത്തിച്ചു.

കളി തുടങ്ങി പതിനേഴാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ചിലൂടെ പൂനെയാണ് ആദ്യം വലകുലുക്കിയത്. തൊട്ടുപിന്നാലെ ജയേഷ് റാണെയിലൂടെ എടികെ ഗോള്‍ മടക്കി. രണ്ടാംപകുതി സമനില പൂട്ടു പൊട്ടിക്കാനൊരുങ്ങി ഇരുകൂട്ടരും ആക്രമിച്ചാണ് കളിച്ചത്. അറുപത്തൊന്നാമത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ എഡ്യു ഗാര്‍സിയ എടികെയെ മുന്നിലെത്തിച്ചു. എന്നാല്‍ റോബിന്‍ സിംഗ് (75) സമനില ഗോളിലൂടെ പൂനെയ്ക്ക് സന്തോഷം നല്കി.