SHARE

ഇന്ത്യൻ താരം പ്രീതം കൊട്ടാലിനെ തിരിച്ചെത്തിക്കാനൊരുങ്ങുകയാണ് ഐ.എസ്.എൽ ക്ലബ് എ.ടി.കെ. നിലവിൽ ഡൽ‍ഹി ഡൈനാമോസിന്റെ താരമായ കോട്ടാൽ ഏഷ്യാ കപ്പിന് ശേഷം ഐ.എസ്.എൽ പുനരാരംഭിക്കുമ്പോൾ കൊൽക്കത്ത ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ

2016-ൽ എ.ടി.കെ ഐ.എസ്.എൽ കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന കോട്ടാൽ കഴിഞ്ഞ സീസണിലാണ് ഡൽഹിക്കൊപ്പം ചേർന്നത്. ഈ സീസണിൽ ഇതുവരെ ഡെൽഹിക്കായി മികച്ച വ്യക്തി​ഗത പ്രകടനം കോട്ടാൽ നടത്തി. എങ്കിലും ക്ലബിന്റെ പ്രകടനം ദയനീയമാണ്. ഈ സാഹചര്യത്തിലാണ് പഴയ ക്ലബുമായി വീണ്ടും ഒന്നിക്കുന്നത്. മൂന്നര വർഷത്തെ കരാർ കോട്ടാൽ എ.ടി.കെയുമായി ഒപ്പുവെച്ചതെന്നാണ് റിപ്പോർട്ടുകൾ

റൈറ്റ് ബാക്കായ പ്രീതം കൊട്ടാൽ ഇന്ത്യൻ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമാണ്. 2015-ൽ അരങ്ങേറിയതുമുതൽ ഇതുവരെ 28 മത്സരങ്ങളിൽ കൊട്ടാൽ നീലക്കുപ്പായം അണിഞ്ഞിട്ടുണ്ട്. നേരത്തെ മോഹൻ ബ​ഗാൻ, പൂനെ സിറ്റി തുടങ്ങിയ ക്ലബുകളിലും കൊട്ടാൽ കളിച്ചിട്ടുണ്ട്.