SHARE

ഐലീഗില്‍ ഈ സീസണില്‍ ഈസ്റ്റ് ബംഗാളിനായി തകര്‍ത്തു കളിച്ച മലയാളിതാരം ജോബി ജെസ്റ്റിന്‍ ഐഎസ്എല്‍ ക്ലബ് എടികെ കൊല്‍ക്കത്തയില്‍. മൂന്നുവര്‍ഷത്തെ കരാറിലാണ് ജോബി എടികെയിലെത്തുന്നത്. ഈ സീസണില്‍ ഐലീഗിലെ ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍ പട്ടികയിലെ മുമ്പനായിരുന്നു ജോബി.

ഏകദേശം 90 ലക്ഷം രൂപയാണ് മലയാളി താരത്തിന് ഒരുവര്‍ഷം ലഭിക്കുക. ഈസ്റ്റ് ബംഗാളില്‍ ലഭിച്ചിരുന്നതിന്റെ ഇരട്ടിവരുമിത്. മൂന്നുവര്‍ഷത്തെ കരാറാണ് എടികെ നല്കിയത്. കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള ജോബി പിന്നീട് കെഎസ്ഇബിക്ക് വേണ്ടി കേരള പ്രീമിയര്‍ ലീഗ് കളിച്ചിരുന്നു. ഇവിടെ നിന്നാണ് കൊല്‍ക്കത്തയിലേക്ക് പോകുന്നത്.

ജോബിയെ സ്വന്തമാക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അടക്കമുള്ള ടീമുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തന്‍ ക്ലബിന്റെ ഓഫര്‍ സ്വീകരിക്കാന്‍ അദേഹം തീരുമാനിക്കുകയായിരുന്നു. വരുവര്‍ഷങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുകയാണ് തന്റെ ലക്ഷ്യമെന്ന് ജോബി പറയുന്നു.