SHARE

എ.ടി.കെ മോഹൻ ബ​ഗാന് കനത്ത തിരിച്ചടി നിൽകി സൂപ്പർതാരം മൈക്കിൾ സൂസൈരാജിന്റെ പരുക്ക്. ഐ.എസ്.എൽ ഏഴാം സീസണിന്റെ ഉദ്ഘാടനമത്സരത്തിനിടെ കാൽമുട്ടിന് പരുക്കേറ്റ താരം ഒരു മാസം പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ലെഫ്റ്റ് വിങ് ബാക്കായാണ് സൂസൈരാജ് ഇറങ്ങിയത്. എന്നാൽ മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ സൂസൈരാജ് പരുക്കേറ്റ് പുറത്തായി. ബ്ലാസ്റ്റേഴ്സ് താരം കെ.പ്രശാന്തുമായി പന്തിനായുള്ള പോരാട്ടത്തിനിടെ സൂസൈരാജിന്റെ വലതുകാൽമുട്ടിനാണ് പരുക്കേറ്റത്.

സൂസൈരാജിന്റെ കാൽമുട്ടിന് നീരുണ്ടെന്ന് ക്ലബുമായി ബന്ധപ്പെട്ടവർ അറിയിച്ചതായി സ്പോർട്സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇന്ന് താരത്തെ എം.ആർ.ഐ സ്കാനിങ്ങിന് വിധേയനാക്കും. ഇതിനുശേഷമെ താരത്തിന്റെ ലി​ഗമെന്റിന്(എ.സി.എൽ) പരുക്കുണ്ടോ എന്ന് അറിയാൻ കഴിയു. ഇതുകഴിഞ്ഞേ താരത്തിന് എത്ര നാൾ പുറത്തിരക്കേണ്ടിവരുമെന്ന് കൃത്യമായി അറിയാൻ കഴിയു.

സൂസൈരാജിന് വാരനിരിക്കുന്ന കുറച്ച് മത്സരങ്ങൾ നഷ്ടാമകുമെന്ന് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയും അറയിച്ചു. നേരത്തെ സീസൺ തുടങ്ങും മുമ്പ് എ.ടി.കെയുടെ മലയാളി താരം ജോബി ജസ്റ്റിനും പരുക്കേറ്റ് പുറത്തായിരുന്നു. എ.സി.എൽ ഇഞ്ച്വറി നേരിട്ട ജോബിക്ക് സീസണിൽ കളിക്കാനാകില്ല.