SHARE

നിരാശജനകമായ ഐഎസ്എല്‍ സീസണിനുശേഷം ടീമിന്റെ ശക്തി കൂട്ടാനൊരുങ്ങി എടികെ കൊല്‍ക്കത്ത. കഴിഞ്ഞ സീസണില്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന എടികെ വഴങ്ങിയത് 30 ഗോളുകളായിരുന്നു. പ്രതിരോധത്തിലെ ചോര്‍ച്ച അടയ്ക്കാന്‍ ഒരുപിടി ഇന്ത്യന്‍ താരങ്ങളെ കഴിഞ്ഞദിവസം ടീമിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിനെര്‍വ പഞ്ചാബിന്റെ രണ്ട് യുവ ഡിഫന്‍ഡര്‍മാരെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

കമല്‍പ്രീത് സിംഗ്, സിംഗ്‌ദേവ് സിംഗ് എന്നിവര്‍ക്കു വേണ്ടിയാണ് എടികെ നീക്കങ്ങള്‍ നടത്തുന്നത്. ഇരുവരും അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി കളിച്ച താരങ്ങളാണ്. മിനെര്‍വയുമായി 2020 വരെ കരാറുള്ള താരങ്ങളാണ് ഇവര്‍. ഐലീഗില്‍ മിനെര്‍വയെ ചാമ്പ്യന്മാരാക്കുന്നതില്‍ ഇരുവരും നിര്‍ണായക പങ്കു വഹിച്ചിരുന്നു. അതേസമയം താരങ്ങളെ വിട്ടുനല്കുമോയെന്ന കാര്യത്തില്‍ ക്ലബ് തീരുമാനം വ്യക്തമാക്കിയിട്ടില്ല.

അടുത്ത സീസണ്‍ ലക്ഷ്യമിട്ട് ക്ലബുകളെല്ലാം ഒരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗോവ കഴിഞ്ഞദിവസം സ്റ്റാര്‍ സ്‌ട്രൈക്കര്‍ കോറോയുമായുള്ള കരാര്‍ പുതുക്കിയിരുന്നു. ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും ചില താരങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അടുത്തു തന്നെ ഇവരുമായി കരാറിലെത്തിയേക്കുമെന്നാണ് സൂചനകള്‍. ഇത്തവണ സീസണ്‍ നേരത്തെ തുടങ്ങുമെന്നതിനാല്‍ ടീമുകളുടെ ഒരുക്കം ജൂണില്‍ തന്നെ തുടങ്ങും.