SHARE

2018-19 ഐ എസ് എല്‍ ലീഗ് ഘട്ട മത്സരങ്ങള്‍ക്ക് വിരമാം. കൊല്‍ക്കത്ത വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന അവസാന ലീഗ് മത്സരത്തില്‍ ഡല്‍ഹി ‍‍ഡൈനാമോസിനെ പരാജയപ്പെടുത്തി എ ടി കെ സീസണ്‍ അവസാനിപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എ ടി കെയുടെ വിജയം. വിജയത്തോടെ പൂനെയെ പിന്നിലാക്കി എ ടി കെ ലീഗിലെ 6ാം സ്ഥാനവും നേടി.

ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 63ാം മിനുട്ടില്‍ എഡു ഗാര്‍സിയയാണ് എ ടി കെയെ മുന്നിലെത്തിച്ചത്. 72ാം മിനുട്ടില്‍ നന്ദകുമാര്‍ ശേഖര്‍ ഡല്‍ഹിയെ ഒപ്പമെത്തിച്ചു. എന്നാല്‍ കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി അങ്കിത് മുഖര്‍ജി എ ടി കെയ്ക്ക് വേണ്ടി വിജയഗോൾ നേടുകയായിരുന്നു. 18 മത്സരങ്ങളില്‍ 24 പോയന്റാണ് എ ടി കെ ലീഗിൽ സ്വന്തമാക്കിയത്. 18 പോയന്റ് നേടിയ ഡല്‍ഹി 8ാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.