SHARE

ഐഎസ്എല്ലിലെ ഇടവേളയ്ക്കുശേഷമുള്ള സൂപ്പര്‍ ശനിയാഴ്ച്ച ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. മുംബൈ സിറ്റിയും എടികെ കൊല്‍ക്കത്തയും ഓരോ പോയിന്റുമായി പിരിഞ്ഞപ്പോള്‍ പിന്നില്‍ നില്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് സന്തോഷം. കാര്യമായ ആവേശം ജനിപ്പിക്കാതെയാണ് മത്സരം അവസാനിച്ചത്.

ബോള്‍ പൊസഷനില്‍ മുംബൈയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. എങ്കിലും ഗോളിലേക്ക് വഴിതുറക്കുന്ന ഷോട്ടുകളുടെ എണ്ണം തീരെ കുറവായിരുന്നു. രണ്ടു ഷോട്ടുകള്‍ മാത്രമാണ് പോസ്റ്റിലേക്ക് മുംബൈ തൊടുത്തത്. എടികെ ആകട്ടെ മൂന്നെണ്ണവും. ആകെ മൂന്നു മഞ്ഞക്കാര്‍ഡുകളും മത്സരത്തില്‍ പിറന്നു.

ലീഗില്‍ എട്ടു കളികളില്‍ നിന്ന് 16 പോയിന്റുള്ള എഫ്‌സി ഗോവയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാമതുള്ള ബെംഗളൂരു എഫ്‌സിക്കും അത്രതന്നെ പോയിന്റാണുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (14), മുംബൈ സിറ്റി (14) തൊട്ടുപിന്നിലുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് 8 കളിയില്‍ നിന്ന് ഏഴുപോയിന്റുമായി ഏഴാം സ്ഥാനത്ത്.