SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ചരിത്രത്തിലെ ആദ്യ കിരീടമുയർത്തിയ പരിശീലകനാണ് അന്റോണിയോ ലോപസ് ഹബാസ്. എ.ടി.കെയ്ക്കൊപ്പമായിരുന്നു ഈ കിരീടനേട്ടം. പിന്നീട് ആറ് വർശത്തിന് ശേഷം അതേ കൊൽക്കത്ത ടീമിനൊപ്പം വീണ്ടും ഹബാസ് കിരീടമുയർത്തി. കഴിഞ്ഞ തവണയും മിന്നുന്ന പ്രകടനം ഹബാസിന്റെ കീഴിൽ ക്ലബ് നടത്തിയെങ്കിലും കിരീടം കൈയ്യകലത്തിൽ നഷ്ടമായി.

ചുരുക്കിപ്പറഞ്ഞാൽ ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് ഹബാസ്. ഒപ്പം ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരിലുമൊരാൾ. ഇക്കുറിയും കൊൽക്കത്ത ക്ലബിനൊപ്പമുള്ള ഹബാസ്, ഏ.എഫ്.സി കപ്പിനായുള്ള തയ്യാറെടുപ്പിലാണ്. പഴയ മികച്ച താരങ്ങളെ നിലനിർത്തുന്നതിയതിനൊപ്പം പുതിയ ചില സൂപ്പർതാരങ്ങളെ എത്തിച്ചതോടെ ഹബാസ് ഇക്കുറി കിരീടം വിട്ടൊരു കളിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ്. ഏ.എഫ്.സി കപ്പിലും കിരീടത്തിൽ കുറഞ്ഞൊന്നും ഹബാസിന്റെ മനസിലില്ല.

കിരീടനങ്ങൾ നേടാൻ ആ​ഗ്രഹിക്കുന്ന ടീമിന് ഏറ്റവും ആവശ്യം വേണ്ടത് ഹബാസിനെപ്പോലെയൊരു പരിശീലകനെയാണെന്നാണ് എ.ടി.കെ ബ​ഗാൻ സൂപ്പർതാരം ഡേവിഡ് വില്യംസ് പറയുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹബാസിന് കീഴിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഈ ഓസ്ട്രേലിയൻ ഫോർവേഡ്, ബ​ഗാന്റെ മീഡിയ ടീമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഹബാസ് ഒരു സാധാരണ പരിശീലകനാണ്, എന്നാൽ അദ്ദേഹമെപ്പോഴും വലിയ പ്രതീക്ഷകളാണ് വച്ചുപുലർത്തുന്നത്, അതിനനുസരിച്ച് ഞങ്ങൾ ​ഗ്രൗണ്ടിൽ പ്രവർത്തിക്കണം, ഒരു പരിശീലകന് വലിയ പ്രതീക്ഷകളില്ലാതിരിക്കുകയും, തന്റെ കളിക്കാരെ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രേരിപ്പിക്കാതിരിക്കുകയും ചെയ്താൽ ഒരിടത്തും അദ്ദേഹത്തിന് വിജയിക്കാനാകില്ല, വില്യംസ് വ്യക്തമാക്കി.