SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എ.ടി.കെ മോഹൻ ബ​ഗാന്റെ സൂപ്പർതാരം റോയ് കൃഷ്ണ ക്ലബുമായി കരാർ പുതുക്കി. ഒരു വർഷത്തേക്ക് കൂടിയാണ് ഈ ഫിജി സ്ട്രൈക്കറുമായി എ.ടി.കെ പുതിയ കരാർ ഒപ്പുവച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഐ.എസ്.എൽ ആറാം സീസണിൽ എ.ടി.കെയെ കിരീടത്തിലേക്കും കഴിഞ്ഞ സീസണിൽ ഫൈനലിലേക്കും നയിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ക്യാപ്റ്റന്മാരിലൊരാൾ കൂടിയായ റോയ്. ഇപ്പോൾ ഫിജിയിലുള്ള താരം ക്ലബിനൊപ്പം മാലിദ്വീപിൽ ഏ.എഫ്.സി കപ്പിന് പങ്കെടുക്കേണ്ടതാണ്. എന്നാൽ ഫിജിയിൽ ലോക്ക്ഡൗൺ വന്നതോടെ റോയ് ടീമിനൊപ്പം ചേരുമോ എന്നത് വ്യക്തമല്ല. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് താരവുമായി ക്ലബ് കരാർ പുതുക്കിയത്. പുതിയ കരാർ പ്രകാരം റോയിയുടെ പ്രതിഫലം കുത്തനെ കൂടിയെന്നാണ് റിപ്പോർട്ട്.

അതേസമയം ഏ.എഫ്.സി കപ്പിൽ റോയിയുടെ സേവനം ലഭിക്കുമോയെന്ന കാര്യത്തിൽ ക്ലബിന് വ്യക്തതയില്ല. ഡേവിഡ് വില്യംസ്, കാൾ മ​ഗ്ഹോ എന്നീ താരങ്ങൾ ടീമിനൊപ്പം ചേരാൻ സാധ്യതയില്ലന്നാണ് റിപ്പോർട്ടുകൾ. പരിശീലകൻ അന്റോണിയോ ലോപസ് ഹബാസും പ്രതിരോധതാരം ടിരിയും സ്പെയിനിൽ നിന്ന് നേരിട്ട് മാലിദ്വീപലേക്കെത്തും എന്ന പ്രതീക്ഷയിലാണ് ക്ലബ്.