SHARE

ജനുവരിയില്‍ കൂടുമാറ്റ ജാലകം അവസാനിക്കുന്നതിതിന്റെ അവസാന നിമിഷത്തില്‍ നടന്നത് വമ്പന്‍ ട്രാന്‍സ്ഫറുകള്‍. ഏറെ നാളെത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍, ഗാബോണ്‍ താരം പിയറി എമ്‌റിക്ക് ഔബമയാങ് ആഴ്‌സനലിലെത്തി. ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 56 ദശലക്ഷം പൗണ്ടിനാണ് ഔബമയാങ്ങിന് ആഴ്‌സനല്‍ സ്വന്തമാക്കിയത്.

ഔബമയാങ് ആഴ്‌സനലിലെത്തിയതോടെ, ഫ്രഞ്ച സ്‌ട്രൈക്കര്‍ ഓളിവര്‍ ജിറൂഡ് ആഴ്‌സനല്‍ വിട്ട് ചിരവൈരികളായ ചെല്‍സിയില്‍ ചെര്‍ന്നു. 12 ദശലക്ഷം പൗണ്ടാണ് ജിറൂഡിനായി ചെല്‍സി മുടക്കിയത്. ചെല്‍സിയില്‍ നിന്ന് മുന്നേറ്റതാരം മിഷി ബാഷുയായി ലോണ്‍ അടിസ്ഥാനത്തില്‍ ബൊറീസിയയിലേക്ക് ചേക്കേറി.

പി.എസ്.ജിയില്‍ നിന്ന് ബ്രസീലിയന്‍ താരം ലൂക്കാസ് മൗറ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്‌സ്പര്‍സിലെത്തി. നേരത്തേ മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു മൗറയ്ക്കായി വലവിരിച്ചിരുന്നത്. ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഇസ്ലാം സ്ലിമാനി ലോണടിസ്ഥാനത്തില്‍ ന്യൂകാസിലിനായി കളിക്കും. ലെസ്റ്റര്‍ സിറ്റിയുടെ തന്നെ മറ്റൊരു താരമായ അന്‍ഡി കിങ് സ്വാന്‍സി സിറ്റിയിലുമെത്തി.

അവസാന നിമിഷങ്ങളില്‍ ലെസ്റ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ സൂപ്പര്‍താരം റിയാദ് മെഹരസിനായി മാഞ്ചസ്റ്റര്‍ സിറ്റി ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. ഇതോടെ അടുത്ത ട്രാന്‌സ്ഫര്‍ ജാലകത്തിലും മെഹരസിനായി ശ്രമം നടത്തുമെന്ന് സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.