SHARE

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 516 റൺസ് വിജയ ലക്ഷ്യം. 319 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടിയ ഓസീസ് 196/3 എന്ന സ്കോറിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെയാണ് ലങ്കയെത്തേടി കൂറ്റൻ വിജയലക്ഷ്യമെത്തിയത്. 516 റൺസിന്റെ ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ശ്രീലങ്ക മൂന്നാം‌ ദിനം കളിഅവസാനിക്കുമ്പോൾ 17/0 എന്ന നിലയിലാണ്.

നേരത്തെ ശ്രീലങ്ക അവരുടെ ആദ്യ ഇന്നിംഗ്സിൽ 215 റൺസിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത മിച്ചൽസ്റ്റാർക്കാണ് ലങ്കൻ ബാറ്റിംഗിനെ തകർത്തത്. 41 റൺസെടുത്ത ഓപ്പണർ ലാഹിരു തിരിമാനെയാണ് അവരുടെ ടോപ്‌സ്കോറർ.

കൂറ്റൻ ഒന്നാമിന്നിംഗ്സ് ലീഡുമായി രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ, 37/3 എന്ന നിലയിൽ തകർച്ചയിലേക്ക് വീണെങ്കിലും, ഉസ്മാൻ ഖവാജയുടേയും, ട്രാവിസ് ഹെഡിന്റേയും ബാറ്റിംഗ് മികവിൽ 196/3 എന്ന മികച്ച സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഉസ്മാൻ ഖവാജ 101 റൺസോടെയും, ട്രാവിസ് ഹെഡ് 59 റൺസെടുത്തും പുറത്താകാതെ നിന്നു.