SHARE

നവംബർ അവസാനം തുടങ്ങുന്ന ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആരോൺ ഫിഞ്ച് ക്യാപ്റ്റനായിട്ടുള്ള 18 അം​ഗ സ്ക്വാഡിനേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പരമ്പയക്കുള്ള ടീമിന്റെ പ്രഖ്യാപനം പിന്നീടുണ്ടാകും.

ആദ്യമായി ടീമിലേക്ക് വിളിയെത്തിയ ഓൾറൗണ്ടർ കാമറോൺ ​ഗ്രീനും മൂന്ന് വർഷത്തിന് ശേഷം തിരിച്ചെത്തുന്ന മോയിസസ് ഹെന്റിക്വസിമാണ് കം​ഗാരുപ്പടയിലെ ശ്രദ്ധേകേന്ദ്രങ്ങൾ. പരുക്കേറ്റ മിച്ചൽ മാർഷിന് പകരമായാണ് ഹെന്റിക്വസിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. പാറ്റ് കമ്മിൻസാണ് വൈസ് ക്യാപ്റ്റൻ. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ​ഗ്ലെൻ മാക്സ്വെൽ, അലക്സ് കാരി,മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹെയ്സൽവുഡ്, മാർക്കസ് സ്റ്റോയിനിസ് തുടങ്ങിയവരൊക്കെ ടീമിലുണ്ട്. മാർഷിന് പുറമെ നഥാൻ ലിയോൺ, ആൻഡ്രു ടൈ തുടങ്ങിയ താരങ്ങളും സ്ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പെടുന്നു

നവംബർ 27-ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും നാല് ടെസ്റ്റുമാണ് പര്യടനത്തിലുൾപ്പെടുന്നത്. ഡിസംബർ 17 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.