SHARE

ഇംഗ്ലണ്ടില്‍ അടുത്തമാസം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. പന്തു ചുരണ്ടല്‍ വിവാദത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തി. എന്നാല്‍ സ്മിത്തിന് ക്യാപ്റ്റന്‍സ്ഥാനം കൈമോശം വന്നു. ആരോണ്‍ ഫിഞ്ചാണ് ടീമിനെ നയിക്കുക.

അടുത്തിടെ മികച്ച പ്രകടനം നടത്തിയ പീറ്റര്‍ ഹാന്‍ഡ്‌കോംബിന് ടീമില്‍ ഇടംലഭിച്ചില്ലെന്നത് ഏവരെയും അത്ഭുതപ്പെടുത്തിയത്. പേസര്‍ ജോഷ് ഹെസല്‍വുഡിനും ഇംഗ്ലണ്ടിലേക്ക് ടിക്കറ്റ് സ്വന്തമാക്കാനായില്ല. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മടങ്ങിയെത്തി. സ്പിന്നര്‍മാരായി ആദം സാമ്പ, നഥാന്‍ ലയോണ്‍ എന്നിവരെ ഉള്‍പ്പെടുത്തി. അലക്‌സ് കാരിയാണ് വിക്കറ്റ് കാക്കുക.

ഓസ്‌ട്രേലിയ ടീം: ആരോണ്‍ ഫിഞ്ച് (നായകന്‍) ജേസണ്‍ ബെഹ്രണ്ടോഫ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), നഥാന്‍ കോള്‍ട്ടര്‍ നെയില്‍, പാറ്റ് കമ്മിന്‍സ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലയോണ്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വല്‍, ജൈ റിച്ചാഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ.