SHARE

ഓസ്ട്രേലിയയുടെ പുതിയ ഏകദിന നായകനായി ഓപ്പണർ ആരോൺ ഫിഞ്ചിനെ നിയമിച്ചു. ടിം പെയിന് ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായാണ് ഏകദിനത്തിലെ തലമാറ്റം. രണ്ട് ഉപനായകന്മൈരയേരും നിയോ​ഗിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ ഹ്രസ്വ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് പുതിയ നായകനെ വെളിപ്പെടുത്തിയത്. അടുത്ത വർഷം ലോകകപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഫിഞ്ചിനെ നായകനാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിക്കറ്റ് കീപ്പർ അലക്സ് കാരി, പേസ് ബൗളർ ജോഷ് ഹെയ്സൽവുഡ് എന്നിവരാണ് ഉപനായകന്മാർ.

-Advertisement-

മൂന്ന് ഏകദിനങ്ങളും ഒരു ട്വിന്റി20യും അടങ്ങുന്നതാണ് ദക്ഷിണാഫ്രക്കയുടെ ഓസീസ് പര്യടനം. ടിം പെയിന് പുറമെ ടെസ്റ്റിലെ ഉപനായകന്മാരിലരാളായ മിച്ചൽ മാർഷിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. അല്ക്സ് കാരി തന്നെയായിരിക്കും പെയിന് പകരം വിക്ക്റ് കീപ്പറുടെ ചുമതല വഹിക്കുക