SHARE

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യുന്നു. 6 റൺസെടുത്ത നായകൻ ആരോൺ ഫിഞ്ചിന്റെയും, 24 റൺസെടുത്ത അലക്സ് കാരിയുടേയും വിക്കറ്റ് തുടക്കം തന്നെ നഷ്ടപ്പെട്ട അവർ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 10 ഓവറുകളിൽ 41/2 എന്ന നിലയിലാണ്.

സിഡ്നിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു‌. മൂന്നാം ഓവറിൽ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ച് ഭുവനേശ്വർ കുമാർ, ആതിഥേയർക്ക് ആദ്യ തിരിച്ചടി നൽകി. 11 പന്തിൽ 6 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ അലക്സ് കാരി മികച്ച രീതിയിൽ ബാറ്റ് ചെയ്ത് മുന്നേറവെയാണ് കുൽദീപ് യാദവ് വില്ലനായത്. 24 റൺസെടുത്ത കാരിയെ, കുൽദീപ് പുറത്താക്കുകയായിരുന്നു‌. 7 റൺസെടുത്ത ഉസ്മാൻ ഖവാജയും, റണ്ണൊന്നുമെടുക്കാതെ ഷോൺ മാർഷുമാണ് നിലവിൽ ക്രീസിലുള്ളത്.

മത്സരത്തിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവൻ ഇപ്രകാരം – ശിഖാർ ധവാൻ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, അമ്പാട്ടി റായുഡു, ദിനേഷ് കാർത്തിക്, എം എസ് ധോണി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി, ഖലീൽഅഹമ്മദ്.