SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ ബാറ്റിംഗ് തുടരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 156-6 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. റണ്ണൊന്നുമെടുക്കാതെ

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വെടിക്കെട്ട് ശൈലിയിലാണ് ബാറ്റ് വീശിയത്. 14 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 5 ബൗണ്ടറികളും ഒരു സിക്സും അടിച്ചു പറത്തി. എന്നാല്‍ 30 റണ്‍സെടുത്ത വാര്‍ണറെ റബാഡ ബൗള്‍ഡാക്കി. 5 റണ്‍സ് വീതമെടുത്ത ഉസ്മാന്‍ ഖവാജയെയും സ്റ്റീവ് സ്മിത്തിനെയും ഓസ്‌ട്രേലിയയക്ക് പെട്ടെന്ന് നഷ്ടമായി. എന്നാല്‍ ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ഒരു വശത്ത് പിടിച്ചു നിന്നു. 26 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ കൂട്ടുപിടിച്ച് ബാന്‍ക്രോഫ്റ്റ് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു.

ഇതിനിടെ താരം തന്റെ അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. എന്നാല്‍ വെര്‍ണന്‍ ഫിലാന്‍ഡറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ബാന്‍ക്രോഫ്റ്റ് പുറത്തായി. 77 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മിച്ചൽ മാർഷും പുറത്തായതോടെ നാലു വിക്കറ്റുകള്‍ കയ്യിലിരിക്കേ, ദക്ഷിണാഫ്രിക്കയേക്കാള്‍ 155 റണ്‍സ് പിറകിലാണ് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോണെ മോര്‍ക്കല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.