SHARE

വനിതാ ലോകകപ്പില്‍ ശക്തരായ ബ്രസീലിനെതിരേ ഓസ്‌ട്രേലിയയ്ക്ക് നാടകീയ ജയം. ഒരുഘട്ടത്തില്‍ 2-0ത്തിന് പിന്നിലായശേഷം മൂന്നുഗോളുകള്‍ തിരിച്ചടിച്ച് 3-2നാണ് ഓസീസ് ജയിച്ചത്. 24 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ തോല്‍വിയറിയുന്നത്.

സൂപ്പര്‍താരം മാര്‍ത്തയിലൂടെയാണ് ബ്രസീല്‍ ആദ്യം വലകുലുക്കിയത്. കളിയുടെ ഇരുപത്തിയേഴാം മിനിറ്റിലായിരുന്നു ഇത്. പിന്നീട് ക്രിസ്റ്റിയിലൂടെ ലീഡുയര്‍ത്തി. രണ്ടുഗോള്‍ ലീഡായതോടെ അലസമായി കളിച്ച ബ്രസീലിനെ പിന്നീട് ഓസ്‌ട്രേലിയന്‍ വനിതകള്‍ വീഴ്ത്തുന്നതാണ് കണ്ടത്. ഇറ്റലിയോട് തോറ്റ ഓസീസിന് തിരിച്ചുവരവിനുള്ള മരുന്നായി ജയം മാറി.