SHARE

പാകിസ്ഥാനെതിരായ രണ്ടാം ടി20യിൽ ഓസ്ട്രേലിയക്ക് വൻജയം. കാൻബറയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. സ്കോർ- പാകിസ്ഥാൻ-150/6, ഓസ്ട്രേലിയ-151/3

പാകിസ്ഥാനുയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് കരുത്തായത് സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ്. 51 പന്തിൽ പതിനൊന്ന് ഫോറും ഒരു സിക്സുമടക്കം 80 റൺസുമായി പുറത്താകാതെ നിന്ന സ്മിത്താണ് ഒമ്പത് പന്ത് ശേഷിക്കെ ടീമിന് വിജയം സമ്മാനിച്ചത്. ബെൻ മക്ക്ഡെർമോത്ത് 21-ും ഡേവിഡ് വാർണർ 20 റൺസുമെടുത്തു

നേരത്തെ ഇഫ്തിഖാർ അഹമ്മദും ബാബർ അസവും നേടിയ അർധസെഞ്ച്വറികളാണ് പാകിസ്ഥാന് മികച്ച സ്കോർ സമ്മിനിച്ചത്. ഇഫ്തിഖാർ അഹമ്മദ് 62 റൺസെടുത്ത് പുറത്താകാതെ നിന്നു. ബാബർ അസം 50 റൺസെടുത്തു.