SHARE

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയക്ക് ജയം. അഡ്ലെയ്ഡിൽ നടന്ന ടെസ്റ്റിൽ ഇന്നിം​ഗ്സിനും 48 റൺസിനുമാണ് കം​ഗാരുപ്പടയുടെ ജയം. നേരത്തെ ആദ്യ ടെസ്റ്റിലും ഓസീസ് ഇന്നിം​ഗ്സ് ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ഓസീസ് തൂത്തുവാരി.

ഡേവിഡ് വാർണറുടെ ട്രിപ്പിൾ സെഞ്ച്വറിയുടേയും മാർനസ് ലെബുഷെയ്ന്റെ സെഞ്ച്വറിയുടേയും മികവിൽ ഓസീസ് നേടിയ 589 റൺസ് മറികടക്കാൻ രണ്ട് ഇന്നിം​ഗ്സുകളിൽ നിന്നും പാകിസ്ഥാനയില്ല. ആദ്യ ഇന്നിം​ഗ്സിൽ പൊരുതി നിന്ന യാസിർ ഷായുടേയും ബാബർ അസമിന്റേയും മികവിൽ 302 റൺസിന് പുറത്തായ പാക്കിസ്ഥാൻ രണ്ടാം ഇന്നിം​ഗ്സിൽ 239 റൺസിന് ഓൾഔട്ടായി.

അർധസെഞ്ച്വറി നേടിയ ഷാൻ മസൂദിന്റേയും അസാദ് ഷെഫീഖിന്റേതുമടക്കം അഞ്ച് പാക്ക് വിക്കറ്റുകൾ വീഴ്ത്തിയ നഥാൻ ലിയോണാണ് ഓസീസിന് ​ഗംഭീര വിജയം സമ്മാനിച്ചത്. ജോഷ് ഹെയ്സൽവുഡ് മൂന്നും മിച്ചൽ സ്റ്റാർക്ക് ഒന്നും വിക്കറ്റെടുത്തു. 68 റൺസെടുത്ത മസൂദാണ് രണ്ടാമിന്നിം​ഗ്സിൽ പാകിസ്ഥാന്റെ ടോപ് സ്കോറർ.