SHARE

പാകിസ്ഥാനെതിരായ മൂന്നാം ടി20യിലും ഓസ്ട്രേലിയക്ക് വൻ ജയം. പെർത്തിൽ നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ഓസീസ് ജയം. ഇതോടെ മൂന്ന് മത്സരങ്ങുടെ ടി20 പരമ്പരയും ഓസീസ് സ്വന്തമാക്കി. സ്കോർ- പാകിസ്ഥാൻ-106/8, ഓസ്ട്രേലിയ- 109/0

പാകിസ്ഥാനുയർത്തിയ 107 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടുത്താതെയാമ് അടിച്ചെടുത്തത്. മുൻ മത്സരങ്ങളിലൊന്നും തിളങ്ങാതിരുന്ന ആരോൺ ഫിഞ്ച് അർധസെഞ്ച്വറി നേടി. 36 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 52 റൺസായിരുന്നു ഫിഞ്ച് നേടിയത്. ഡേവിഡ് വാർണർ 35 പന്തുകളിൽ നിന്ന് നാല് ഫോറും രണ്ട് സിക്സുമടക്കം 48 റൺസും നേടി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ ഓസീസ് ബോളർമാർ എറിഞ്ഞിടുകയായിരുന്നു. 45 റൺസ് നേടിയ ഇഫ്തിഖർ അഹമ്മദാണ് അവരുടെ ടോപ് സ്കോറർ. ഇഫ്തിഖറിന് പുറമെ 14 റൺസ് നേടിയ ഇമാം ഉൾഹഖ് മാത്രമാണ് പാക്ക് നിരയിൽ നിന്ന് രണ്ടക്കം കണ്ടത്. കെയിൻ റിച്ചാർഡ്സൻ ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.