SHARE

ഏഷ്യാ കപ്പിൽ ജോർദാനിൽ നിന്നേറ്റ അപ്രതീക്ഷത പരാജയത്തിന്റെ കണക്ക് ഓസ്ട്രേലിയ വീട്ടിയത് പലസ്തീനോട്. ​ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ഓസ്ട്രേലിയ ജയിച്ചത്.

സ്കോർബോർഡ് സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷീയമായി തന്നെയാണ് ഓസ്ട്രേലിയയുടെ ജയം. 68 ശതമാനവും പന്ത് കൈയ്യടക്കിവെച്ച ഓസ്ട്രേലിയ ആറ് തവണയാണ് ​ലക്ഷ്യത്തിലേക്ക് ഷോട്ടുതിർത്തത്. തുടക്കം മുതൽ തന്നെ ​മുന്നേറിക്കളച്ച ഓസ്ട്രേലിയ ആദ്യ ഇരുപത് മിനിറ്റിനകം രണ്ട് തവണ പലസ്തീൻ വലകുലുക്കി.

18-ാം മിനിറ്റിൽ ജെയ്മി മക്‌ലാരൻ രണ്ട് മിനിറ്റിന് ശേഷം അവർ മബിൽ എന്നിവരാണ് ​ഗോളുകൾ നേടിയത്. ഈ രണ്ട് ​ഗോൾ ലീഡോടെ ഏകദേശം വിജയമുറപ്പിച്ച മട്ടായിരുന്നു ഓസ്ട്രേലിയ. മത്സരത്തിന്റെ 90-ാം മിനിറ്റിൽ അപോസ്തോലോസ് ​ഗിയാന്നുവിലൂടെ ഓസ്ട്രേലിയ ​​ഗോൾനേട്ടം മൂന്നാക്കി ഉയർത്തി.