SHARE

ദക്ഷിണാഫ്രിക്കകെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയക്ക് ആവേശജയം. അവസാന ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തിൽ ഏഴ് റൺസിനായുന്നു ഓസ്ട്രേലിയയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകൾക്കും ഓരോ ജയം വീതമായി. മൂന്നാം മത്സരം ഞായറാഴ്ച നടക്കും.

അഡ്ലെയിഡിൽ നടന്ന മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 48.3 ഓവറിൽ 231 റൺ‍സിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കാ​ഗിസോ റബാഡ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡ്വെയിൻ പ്രെട്ടോറിയുസ് എന്നിരാണ് ഓസീസിനെ തകർത്തത്. ഡെയിൽ സ്റ്റെയിൻ രണ്ട് വിക്കറ്റും നേടി. 47 റൺസ് നേടിയ അലക്സ് കാരി, 44 റൺസ് നേടിയ ക്രിസ് ലിൻ, 41 റൺസ് അടിച്ചുകൂട്ടിയ ആരോൺ ഫിഞ്ച് എന്നിവരാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്.

232 റൺസെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം മറികടക്കുമെന്ന് കരുതയെങ്കിലും ഓസീസ് ബൗളിങ് നിര കളം പിടിക്കുകയായിരുന്നു. മാർക്കസ് സ്റ്റോയിൻസ് മൂന്നും മിച്ചൽ സ്റ്റാർക്ക് ജോഷ് ഹെയ്സൽ വുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തതോടെ, അമ്പത് ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുക്കാനെ ദക്ഷിണാഫ്രക്കക്കായുള്ളു. 51റൺസെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുെ ടോപ്സ്കോറർ