SHARE

പെർത്തിൽ നടക്കുന്ന മൂന്നാം‌ ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് മുൻ തൂക്കം. 662-9 എന്ന കൂറ്റൻ സ്കോറിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഓസ്ട്രേലിയയ്ക്കെതിരെ 259 റൺസ് കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 100 റൺസെടുക്കുമ്പോളേക്കും 4 വിക്കറ്റുകൾ നഷ്ടമായി.

മോശം ഫോം തുടർന്ന ഓപ്പണർ അലസ്റ്റർ കുക്ക് 14 റൺസിനും, മാർക്ക് സ്റ്റോൺ മാൻ 3 റൺസിനും പുറത്തായപ്പോൾ 55 റൺസെടുത്ത ജെയിംസ് വിൻസിന് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 132-4 എന്ന നിലയിൽ പരാജയത്തെ മുഖാ മുഖം കാണുകയാണ് ഇംഗ്ലണ്ട് ടീം. 28 റൺസെടുത്ത ദാവീദ് മലനും, 14 റൺസുമായി ജോണി ബെയർസ്റ്റോവുമാണ് നിലവിൽ അവർക്കായി ക്രീസിലുള്ളത്.

-Advertisement-

ടെസ്റ്റിന്റെ അവസാന ദിവസമായ നാളെ 6 ഇംഗ്ലണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഓസീസിന് മത്സരവും പരമ്പരയും സ്വന്തമാക്കാം. നിലവിലെ ഇംഗ്ലണ്ടിന്റെ ഫോം അനുസരിച്ച് ഒരു പരാജയത്തിന് തന്നെയുള്ള സാധ്യതകളാണ് പെർത്തിൽ കാണുന്നതും.