SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്‍തൂക്കം. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഒത്തുചേര്‍ന്നപ്പോള്‍ 56 ഓവറുകള്‍ പിന്നിട്ടപ്പോള്‍ നാലുവിക്കറ്റിന് 176 റണ്‍സെന്ന നിലയിലാണ് കങ്കാരുക്കള്‍. വാര്‍ണര്‍ (51), സ്മിത്ത് (56) സഖ്യത്തിന്റെ പ്രതിരോധമാണ് രണ്ടിന് 39 റണ്‍സെന്ന നിലയില്‍ പതറിയ സന്ദര്‍ശകര്‍ക്ക് കരുത്തായത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കത്തിലെ കാമറോണ്‍ ബെന്‍ക്രോഫ്റ്റിനെ നഷ്ടമായി. 20 പന്തില്‍ 5 റണ്‍സായിരുന്നു ബെന്‍ക്രോഫ്റ്റിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ ഉസ്മാന്‍ ഖവാജയും പുറത്തായി. ഇതിനുശേഷം ഒത്തുചേര്‍ന്ന വാര്‍ണറും സ്മിത്തും 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ 95ല്‍ നില്‍ക്കേ വാര്‍ണറെ വെറോണ്‍ ഫിലാന്‍ഡര്‍ പുറത്താക്കി. സ്മിത്തിനെ വീഴ്ത്തിയത് കേശവ് മഹാരാജാണ്.

ദക്ഷിണാഫ്രിക്കന്‍ നിര പൂര്‍ണ ശക്തിയോടെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലിസിസ് പരിക്കില്‍ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. എ.ബി. ഡിവില്യേഴ്‌സ്, ക്വന്റണ്‍ ഡികോക്കും ടീമില്‍ തിരിച്ചെത്തി. അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന മോര്‍ണി മോര്‍ക്കലാണ് ബൗളിംഗിലെ ശ്രദ്ധാകേന്ദ്രം. കഗിസോ റബാഡ, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവരാണ് മറ്റു പേസര്‍മാര്‍. കേശവ് മഹാരാജ് സ്പിന്നറുടെ റോളിലും. പരമ്പരയില്‍ മൂന്നു ടെസ്റ്റുകളാണുള്ളത്.