SHARE

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിലൊരാളാണ് ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ സുവർണ കാലത്ത് അവരുടെ പേസ് ബൗളിംഗ് കുന്തമുനയായിയിരുന്ന മഗ്രാത്ത് ഇപ്പോളിതാ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 5 ബോളർമാർ ആരൊക്കെയെന്ന് തിരഞ്ഞെടുത്തിരിക്കുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മൂന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ തിരഞ്ഞെടുപ്പ് നടത്തിയത്.

ഏകദിന ക്രിക്കറ്റിൽ‌502 വിക്കറ്റുകൾ വീഴ്ത്തിയുള്ള പാക് ഇതിഹാസ പേസർ വസീം അക്രത്തെയാണ് താൻ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ബൗളർമാരുടെ ലിസ്റ്റിൽ ഒന്നാമതായി മഗ്രാത്ത് ചൂണ്ടിക്കാട്ടുന്നത്. 534 വിക്കറ്റുകളുമായി ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള ലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധനാണ് മഗ്രാത്തിന്റെ മികച്ച ബോളർമാരുടെ ലിസ്റ്റിൽ രണ്ടാമത്. ഈ പട്ടികയിലെ ഏക‌ സ്പിന്നറും മുരളിയാണ്. 380 ഏകദിന വിക്കറ്റുകൾ നേടിയിട്ടുള്ള ഓസ്ട്രേലിയൻ സ്റ്റാർ പേസർ ബ്രറ്റ് ലീയെ മൂന്നാം സ്ഥാനത്ത് ചൂണ്ടിക്കാട്ടിയ മഗ്രാത്ത്, മുൻ ശ്രീലങ്കൻ ഇടം കൈയ്യൻ പേസർ ചമീന്ദ വാസിനെ ലിസ്റ്റിലെ നാലാമനായി തിരഞ്ഞെടുത്തു. 393 വിക്കറ്റുകൾ നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്കിനെ ഏറ്റവും മികച്ച ബോളർമാരുടെ ലിസ്റ്റിൽ അഞ്ചാമത് ചൂണ്ടിക്കാട്ടി മഗ്രാത്ത് ത‌ന്റെ സംസാരം അവസാനിപ്പിച്ചു.