SHARE

ക്രിക്കറ്റിലെ പുതുതലമുറക്കാരായ അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയും ആദ്യമായി ടെസ്റ്റില്‍ പരസ്പരം ഏറ്റമുട്ടുന്നു. അടുത്തവര്‍ഷം ഷാര്‍ജയിലാകും ഈ പോരാട്ടം. ഒരു ടെസ്റ്റ് മാത്രമുള്ള പരമ്പരയ്ക്കായിട്ടാകും ഓസ്‌ട്രേലിയ എത്തുക. ജൂണില്‍ ഇന്ത്യയ്‌ക്കെതിരേ ബംഗളൂരുവിലാണ് അഫ്ഗാനിസ്ഥാന്റെ ടെസ്റ്റിലെ അരങ്ങേറ്റം. കഴിഞ്ഞവര്‍ഷമാണ് അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡിനും ഐസിസി ടെസ്റ്റ് പദവി നല്കിയത്.

ഓസ്‌ട്രേലിയയ്ക്കും ഇന്ത്യയ്ക്കുമെതിരേ മാത്രമല്ല വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരേയും അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ അഫ്ഗാന്‍ ടെസ്റ്റ് കളിക്കും. 2019-2023 വര്‍ഷത്തെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രം അനുസരിച്ച് നാലുവര്‍ഷ കാലയളവില്‍ 14-18 ടെസ്റ്റുകള്‍ അഫ്ഗാന്‍ കളിക്കുമെന്ന് സിഇഒ ഷഫീഖ് സ്റ്റാനിസ്‌കി പറഞ്ഞു.

-Advertisement-

ഐസിസിയുടെ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഫ്ഗാന്‍ ഉള്‍പ്പെടുന്നില്ലെങ്കിലും കൂടുതല്‍ മത്സരം കളിക്കാന്‍ ടീമിന് തടസങ്ങളുണ്ടാകില്ലെന്ന് അദേഹം പറഞ്ഞു. മറ്റൊരു പുതുമുഖങ്ങളായ അയര്‍ലന്‍ഡിന്റെ ആദ്യ ടെസ്റ്റ് മേയ് 11ന് പാക്കിസ്ഥാനെതിരേയാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തിനുശേഷം അവര്‍ ഇന്ത്യയ്‌ക്കെതിരേ രണ്ട് ട്വന്റി-20 മത്സരങ്ങളും കളിക്കും.