ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോണിനെ ഈ സീസൺ ഐപിഎല്ലിൽ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്. നേരത്തേയും ഇത് സംബന്ധിച്ച് സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഇക്കാര്യത്തിൽ രാജസ്ഥാൻ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്.
2008 ലെ ആദ്യ ഐപിഎല്ലിൽ രാജസ്ഥാൻ കിരീടം നേടുമ്പോൾ ടീമിന്റെ നായകനായിരുന്ന ഷെയിൻ വോൺ, 2011 വരെ അവരുടെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ സീസണിൽ ടീമിന്റെ മെന്ററായും താരം പ്രവർത്തിച്ചിരുന്നു. രജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, ടീമും ആരാധകരും നൽകുന്ന പിന്തുണയ്ക്ക് വളരെയധികം സന്തോഷമുണ്ടെന്നും പുതിയ ദൗത്യമേറ്റെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വോൺ മറുപടി നൽകി.