SHARE

ഓസ്ട്രേലിയയും, ബംഗ്ലാദേശും തമ്മിൽ ഇന്നലെ നടന്ന ലോകകപ്പ് മത്സരം ക്രിക്കറ്റ് പ്രേമികൾക്ക് റൺ വിരുന്നായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 381/5 എന്ന പടുകൂറ്റൻ സ്കോർ പടുത്തിയർത്തിയപ്പോൾ, ബംഗ്ലാദേശിന്റെ മറുപടി 333/8 എന്ന‌ സ്കോർ വരെയെത്തി. ഇരു ടീമിലെയും ബാറ്റ്സ്മാന്മാർ, ആരാധകരെ രസിപ്പിച്ച മത്സരത്തിൽ ഒരു ലോകകപ്പ് റെക്കോർഡും പിറന്നു.

ഏറ്റവും കൂടുതൽ റണ്ണുകൾ പിറക്കുന്ന ലോകകപ്പ് മത്സരമെന്ന റെക്കോർഡാണ് ഇന്നലെ നടന്ന ഓസ്ട്രേലിയ-ബംഗ്ലാദേശ് മത്സരത്തിന്‌ സ്വന്തമായത്. ഈ മത്സരത്തിൽ ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത് 714 റൺസാണ്. 2015 ൽ ഇംഗ്ലണ്ടും, ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിൽ പിറന്ന 688 റൺസിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇത്തവണത്തെ ലോകകപ്പിൽ ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിൽ നടന്ന പോരാട്ടത്തിൽ പിറന്ന 682 റൺസാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്ത്.