SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പതിനഞ്ചാം പതിപ്പിന്റെ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആവേശജയമാണ് റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു നേടിയത്. 14 റൺസിന്റെ വിജയമാണ് ആർസിബി നേടിയത്. ഇതോടെ നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ആർസിബി രാജസ്ഥാൻ റോയൽസിനെ നേരിടും.

വൺഡൗണായി ഇറങ്ങിയ രജത് പാഠീദറിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ആർസിബിക്ക് വിജയം സമ്മാനിച്ചത്. 54 പന്തുകളിൽ നിന്ന് 12 ഫോറും ഏഴ് സിക്സുമടക്കം 112 റൺസ് നേടി പുറത്താകാതെ നിന്ന പാഠീദാറാണ് കളിയിലെ താരം.പാഠീദാറിന്റെ തകർപ്പൻ പ്രകടനം കണ്ട് ആവേശഭരിതരായിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെഡ്‍ഡൻ. ആദ്യ ക്വാളിഫയറിൽ സമാന സാഹചര്യത്തിൽ ബാറ്റിങ്ങിനിറങ്ങിയിട്ടും റോയൽസിന്റെ സഞ്ജു സാംസന് സാധിക്കാതെ പോയ കാര്യമാണ് പാഠീദാർ ചെയ്തതെന്നാണ് ഹെയ്ഡൻ പറഞ്ഞു.

സഞ്ജുവിന് ചെയ്യാൻ കഴിയാതെ പോയ ഒരു റോളാണ് ഇവിടെ പാഠീദാർ നിർവഹിച്ചത്, ഇത് അദ്ദേഹത്തിന്റെ രാത്രിയാണ്, പാഠീദാറിന്റെ വാ​ഗൺ വീൽ നോക്കു, ഓൺസൈഡിലേക്ക് ചില വമ്പൻ അടികൾ അദ്ദേഹം നടത്തി, അതേസമയം ഓഫ്സൈഡിനും മനോഹരമായ ഷോട്ടുകൾ നിരത്തി, ലളിതമായി പറഞ്ഞാൽ ​ഗംഭീര ഇന്നിം​ഗ്സ്, ഹെയ്ഡൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.