SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എടികെ മോഹൻ ബ​ഗാനിലേക്ക് ഓസ്ട്രേലിയൻ താരം ബ്രെണ്ടന് ഹാമിൽ എത്തിയേക്കും. 29-കാരനായ ഹാമിൽ സെന്റർ ബാക്കാണ്. വൺ സ്പോർട്സ് കമന്റേറ്റർ സോഹൻ പോഡാറാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ഓസ്ട്രേലിയൻ ക്ലബ് മെൽബൺ വിക്ടറിക്കായാണ് കഴിഞ്ഞ സീസണിൽ ഹാമിൽ കളിച്ചത്. വെസ്റ്റൺ യുണൈറ്റഡ്, വെസ്റ്റൺ സിഡ്നി വാൻ‍ഡറേഴ്സ് തുടങ്ങിയ ഏ-ലീ​ഗ് ക്ലബുകൾക്കായും ഹാമിൽ കളിച്ചിട്ടുണ്ട്. വെസ്റ്റണേ‍ സിറ്റിക്കൊപ്പം ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗും ഹാമിൽ നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്ക് പുറമെ ദക്ഷിണ കൊറിയയിലും ഈ താരം ക്ലബ് ഫുട്ബോൾ കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയുടെ ജൂനിയർ ദേശീയ ടീമുകളുടേയും ഭാ​ഗമായിരുന്നു ഹാമിൽ.

ഹാമിൽ എത്തുന്ന സാഹചര്യത്തിൽ ബ​ഗാനയി അടുത്ത സീസണിൽ സ്പാനിഷ് താരം ടിരി കളിക്കുമോയെന്നത് സംശയമാണ്. സെന്റർ ബാക്കയ ടിരിക്ക് ഏഎഫ്സി കപ്പ് മത്സരത്തിനിടെ പരുക്കേറ്റിരുന്നു. ദീർഘകാലം താരം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.