SHARE

2020 ജനുവരിയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ മൂന്ന് മത്സര ഏകദിന പരമ്പര കളിക്കാനെത്തും. നേരത്തെ ഈ പരമ്പര നടക്കുമോയെന്ന കാര്യത്തിൽ സംശയങ്ങളുണ്ടായിരുന്നു എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ‌ദിവസം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ കളിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

പത്ത് ദിവസം ദൈർഘ്യമുള്ള ഏകദിന പരമ്പരയാകും ഇരു ടീമുകളും തമ്മിൽ നടക്കുക. ഐ സി സി യുടെ ഫ്യൂച്ചർ ടൂർ പ്രോഗ്രാം അനുസരിച്ചുള്ള പരമ്പരയാണിത്. അടുത്ത വർഷം ജനുവരി പകുതിയോടെയാകും ഈ പരമ്പര നടക്കുക. ഓസ്ട്രേലിയ ഇന്ത്യയിലേക്ക് കളിക്കാൻ എത്തുന്നതോടെ അടുത്ത വർഷം ജനുവരിയിൽ നടക്കാനിരുന്ന ഓസ്ട്രേലിയ – ന്യൂസിലൻഡ് ഏകദിന പരമ്പര മാർച്ചിലേക്ക് മാറ്റും.