SHARE

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സന്നാഹ മത്സരത്തിനിറങ്ങിയ ആതിഥേയരായ റഷ്യയ്ക്ക് തോല്‍വി. ലോകകപ്പിന് യോഗ്യത നേടാനാകാത്ത ഓസ്ട്രിയ 1-0ത്തിനാണ് റഷ്യയെ വീഴ്ത്തിയത്. ഇരുപത്തെട്ടാം മിനിറ്റില്‍ അലക്‌സാന്‍ഡ്രോ സ്‌കോഫ്‌സാണ് ഓസ്ട്രിയയ്ക്കായി വിജയഗോള്‍ നേടിയത്.

അടുത്ത ചൊവ്വാഴ്ച്ച തുര്‍ക്കിയുമായിട്ടാണ് റഷ്യയുടെ അവസാന സന്നാഹമത്സരം. ജൂണ്‍ പതിനാലിന് സൗദി അറേബ്യയ്‌ക്കെതിരേയാണ് ലോകകപ്പിലെ റഷ്യയുടെ ആദ്യ മത്സരം. കളിയുടെ തുടക്കം മുതല്‍ മോശം പ്രകടനമാണ് റഷ്യ നടത്തിയത്. മറുവശത്ത് കിട്ടിയ അവസരങ്ങളിലെല്ലാം ഓസ്ട്രിയ ആക്രമിച്ചു കളിച്ചു. പതിനാല് തവണ ഓസ്ട്രിയ ഗോളിലേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ റഷ്യയ്ക്ക് വെറും നാലു തവണയേ ഇതിനായുള്ളു.