SHARE

കഴിഞ്ഞ് അഞ്ച് വർഷത്തിനിടെ മത്സരം കാണാനെത്തുന്ന ശരാശരി കാണികളുടെ കണക്കെടുപ്പിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നാമത്. ഏറ്റവുമധികം ശരാശരി കാണികളെത്തുന്ന അമ്പത് ക്ലബുകളുടെ പട്ടിക ഫുട്ബോൾ ഡാറ്റ അനാലിസിസ് വെബ്സൈറ്റ് സി.ഐ.ഇ.എസ് ആണ് പുറത്തുവിട്ടത്

80,230 കാണികളാണ് ഡോർട്ടമുണ്ടിന്റെ ഓരോ മത്സരങ്ങൾ കാണാനെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡോർട്ട്മുണ്ടിന്റെ മൈതാനമായ സി​ഗ്നൽ ഇടുന പാർക്കിൽ 81,360 പേരെയാണ് ഉൾക്കൊള്ളാവുന്നത്. ഇത് ഏകദേശം നിറയുന്ന തരത്തിൽ തന്നെയാണ് ക്ലബിന്റെ ശരാശരി കാണികളുടെ എണ്ണവും. ഡോർട്ട്മുണ്ടിന് പിന്നിൽ രണ്ടാമതെത്തിയിരിക്കുന്നത് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. 75, 218 ആണ് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോർഡിലെത്തുന്ന ശരാശരി കാണികൾ

ബാഴ്സലോണ, ബയേൺ മ്യൂണിച്ച്, റയൽ മഡ്രിഡ് എന്നീ ക്ലബുകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. മറ്റ് ക്ലബുകളെ ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ ക്ലബ് അറ്റ്ലാന്റെ യുണൈറ്റഡ് പത്താം സ്ഥാനത്തെത്തി. യൂറോപ്പിന് പുറത്തുള്ള ക്ലബുകളിൽ ഒന്നാമത് ഇവരാണ്