SHARE

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി കൗണ്ടി സെലക്ട് ഇലവനെതിരെ നടക്കുന്ന ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരത്തിന് ഇന്നലെ ഡർഹാമിൽ തുടക്കമായി. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഈ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചിട്ടില്ല. ഇത് കൊണ്ടു തന്നെ സീനിയർ താരം രോഹിത് ശർമ്മയാണ് മത്സരത്തിൽ ടീം ഇന്ത്യയെ നയിക്കുന്നത്.

എന്നാൽ ഇന്ത്യൻ താരങ്ങളായ ആവേശ് ഖാനും, വാഷിംഗ്ടൺ സുന്ദറും ഈ മത്സരത്തിൽ കൗണ്ടി സെലക്ട് ഇലവൻ ടീമിൽ കളിക്കുന്നുണ്ട് എന്നതാണ് ഏറ്റവും രസകരമായ കാര്യം. മത്സരത്തിൽ കൗണ്ടി സെലക്ട് ഇലവന് വേണ്ടി ഒരറ്റത്ത് നിന്ന് ബോളിംഗ് ഓപ്പൺ ചെയ്തതും ആവേശ് ഖാനായിരുന്നു.

ഈ രണ്ട് ഇന്ത്യൻ താരങ്ങളും പരിശീലന മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്ന് മത്സരം നടന്നു കൊണ്ടിരിക്കുന്നതിനിടെ കമന്റേറ്റർമാർ ചൂണ്ടിക്കാട്ടിയിരുന്നു‌. ഈ മത്സരത്തിൽ കളിക്കേണ്ടിയിരുന്ന കൗണ്ടി സെലക്ട് ഇലവൻ ടീമിലെ താരങ്ങളിലൊരാൾ കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിൽ വന്നതിനാൽ മത്സരത്തിനുള്ള സെലക്ഷന് ലഭ്യമായിരുന്നില്ലെന്നും മറ്റൊരു താരത്തിന് പരിക്കിനെത്തുടർന്ന് മത്സരം നഷ്ടമായെന്നും ചൂണ്ടിക്കാട്ടിയ കമന്റേറ്റർമാർ ഈ താരങ്ങളുടെ സ്ഥാനങ്ങളിലാണ് ആവേശ് ഖാനും, വാഷിംഗ്ടൺ സുന്ദറും കളിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതേ‌ സമയം ഇന്ത്യൻ താരങ്ങളായ ആവേശും, സുന്ദറും ഇന്ത്യൻ ടീമിനെതിരെ തന്നെ കളിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് ഏറെ രസം പകർന്നു. ഇതേക്കുറിച്ച് ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണങ്ങളിൽ ചിലത് നോക്കാം,