SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അഞ്ചാം സീസണിന് ഒരുങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തിരിച്ചടി. ജോണ്‍ എബ്രഹാമിന്റെ ക്ലബിന്റെ ഉപദേശകനായിരുന്ന മുന്‍ ചെല്‍സി കോച്ച് അവ്‌റാം ഗ്രാന്റ് ഗ്രീക്ക് ക്ലബ് പനന്തിനാക്കോസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റു. ഗ്രാന്റിന്റെ പിന്മാറ്റം ഉടമ ജോണ്‍ എബ്രഹാം തന്നെയാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ മാസമാണ് ഗ്രാന്റിനെ മുഖ്യ ഉപദേശകനായി നിയമിച്ചത്. ഉപദേശ റോളിലായിരുന്നതില്‍ മുന്‍ ചെല്‍സി കോച്ചിന്റെ മടക്കം വടക്കുകിഴക്കന്‍ ക്ലബിന്റെ കളത്തിലെ പ്രകടനത്തെ ബാധിക്കില്ല. 29നാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ക്ലബുകളിലൊന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആയിരുന്നു.