SHARE

ഐപിഎല്ലിന്റെ പതിനഞ്ചാം പതിപ്പിന് പരിസമാപ്തി കുറിച്ചപ്പോൾ മികച്ച പല നിമിഷങ്ങളും കടന്നു പോയി. തിരിച്ചു വരവും പതനവും കണ്ട സീസണിൽ മികച്ച ടീം വർക്കിലൂടെയാണ് ഗുജറാത്ത് ടൈറ്റൻസ് കീരീടം നേടിയെതെന്ന് അടിവരയിടുകയാണ് ഐപിഎല്ലിൽ മികച്ച താരങ്ങൾക്കുള്ള അവാർഡ്. കീരീടം നേടിയതൊഴിച്ചാൽ മികച്ച താരങ്ങളിൽ ഒന്നിലും ഗുജറാത്തിന് അവാർഡില്ല. രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ലറാണ് ഏറ്റവും കൂടുതൽ അവാർഡുകൾ വാരിക്കൂട്ടിയത്.

ഐപിഎൽ അവാർഡുകളും വിജയികളും ഇവരാണ്.

ഓറഞ്ച് ക്യാപ്

17 മത്സരങ്ങളിൽ നിന്നും 863 റൺസെടുത്ത ജോസ് ബട്ലറാണ് ഓറഞ്ച് ക്യാപ്പിന്റെ വിജയി സീസണിൽ മാത്രമായി നാല് സ്വഞ്ചറി നേടിയ താരം അസാമാന്യ പ്രകടനമാണ് പുറത്തെടൂത്തത് 4 അർദ്ധ സ്വഞ്ചറിയും നേടിയ ബട്ലറുടെ സ്ട്രൈക്ക് റേറ്റ് 149 ആണ്. ലിസ്റ്റിൽ രണ്ടാമതുള്ള ലഖ്‌നൗവിന്റെ കെഎൽ രാഹുലിന് 616 റൺസാണ് ഉള്ളത്.ഓറഞ്ച് ക്യാപിന് പുറമെ വാല്യബിൾ പ്ലയെർ ,ഏറ്റവും അധികം സിക്സർ ,ഫോറുകൾ എന്നിവക്കുള്ള അവാർഡും ഗെയിം ചെഞ്ചേർ, പവർ പ്ലയെർ അവാർഡും സ്വന്തമാക്കിയത് ബട്ലറാണ്. 83 ബൗണ്ടറികൾ അദ്ദേഹം നേടിയപ്പോൾ 45 പടുകൂറ്റൻ സിക്സറുകളും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്നും പിറന്നു.

പർപ്പിൾ ക്യാപ്

ഏറ്റവും അധികം വിക്കറ്റ് നേടിയ താരത്തിന് ലഭിക്കുന്ന പർപ്പിൾ ക്യാപ്പും നേടിയത് രാജസ്ഥാന്റെ തന്നെ ഇന്ത്യൻ താരം യുസ്വേന്ദ്ര ചാഹൽ ആണ് 17 മത്സരങ്ങളിൽ നിന്നും 27 വിക്കറ്റുകളാണ്‌ ചാഹൽ നേടിയത്. 26 വിക്കറ്റുകൾ നേടിയ വന്നിടു ഹസരങ്ക രണ്ടാമതും 23 വിക്കറ്റുകൾ നേടിയ കാഗിസോ റബാഡ മൂന്നാമതും എത്തി.

എമർജിങ് പ്ലയെർ ഓഫ് ദി സീസൺ

സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ അതിവേഗക്കാരനായ ഉംറാൻ മാലിക്കാണ് എമർജിങ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടത് തുടർച്ചയായി 150 km/p വേഗത്തിൽ പന്തെറിയുന്ന താരത്തെ ഭാവി താരമായാണ് ഏവരും വിലയിരുത്തുന്നത് ഇതിനോടകം ഇന്ത്യൻ ടീമിലും ഇടം പിടിച്ച ഈ കാശ്മീർ താരം സീസണിൽ 22 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ഫാസ്റ്റസ്റ്റ് ഡെലിവറി ഓഫ് ദി സീസൺ

ഇന്നലെ നടന്ന ഐപിഎൽ ഫൈനലിന്റെ ആദ്യ ഇന്നിങ്സിലെ നാലാം ഓവറിലെ അഞ്ചാം പന്താണ് ഈ സീസൺ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്ത് 157.3 വേഗത്തിൽ ആ പന്തെറിഞ്ഞത് ഗുജറാത്തിന്റെ ലോക്കി ഫെർഗുസൺ ആയിരുന്നു ഉംറാൻ മാലിക്ക് സീസൺ ഉടനീളം സൂക്ഷിച്ചിരുന്ന നേട്ടമാണ് അവസാന മത്സരത്തിൽ ലോക്കി ഫെർഗുസൺ മറി കടന്നത്.

സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി സീസൺ

ആറാമനായി ക്രീസിൽ എത്തി 12 മത്സരങ്ങളിൽ നിന്നും 202 സ്ട്രൈക്ക് റേറ്റിൽ 274 റൺസ് അടിച്ചു കൂട്ടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദിനേശ് കാർത്തിക് ആണ് സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി സീസൺ.

ക്യാച്ച് ഓഫ് ദി സീസൺ

കൊൽക്കത്തക്കെതിരെ ലീഗ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ റിങ്കു സിംഗിന്റെ ക്യാച് ഒറ്റ കയ്യിൽ പറന്നു പിടിച്ച ലക്‌നൗ സൂപ്പർ ജയന്റ്സിന്റെ എവിൻ ലൂയിസാണ് മികച്ച ക്യാച്ചിനുള്ള അവാർഡ് നേടിയത്