SHARE

ന്യൂസീലൻ‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിനിങ്ങ്സിൽ ഇന്ത്യക്ക് ലീഡ് നൽകാൻ സഹായിച്ചവരിൽ പ്രധാനി സ്പിന്നർ അക്സർ പട്ടേലാണ്. സെ‍ഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഓപ്പണർ ടോം ലാഥത്തിന്റേയും സീനിയർ താരം റോസ് ടെയ്ലറുടേയുമടക്കം അഞ്ച് വിക്കറ്റുകളാണ് അക്സർ പിഴുതത്.

അക്സർ എടുത്ത വിക്കറ്റുകളിൽ ഏറ്റവും പ്രധാനം ലാഥത്തിന്റേതായിരുന്നു. പട്ടേലിന്റെ പന്ത് അടിച്ചകറ്റാനായി ക്രീസന് പുറത്തേക്കിറങ്ങിയ ലാഥത്തിന് പിഴയ്ക്കുകയായിരുന്നു. പകരക്കാരനായിറങ്ങിയ കീപ്പർ കെഎസ് ഭരത് പന്ത് കൃത്യമായി സ്റ്റംപ് ചെയ്തു. ഈ വിക്കറ്റെടുക്കാൻ തന്നെ സഹായിച്ചത് സഹതാരമായ രവിചന്ദ്രൻ അശ്വിന്റെ ഉപദേശമായിരുന്നുവെന്ന് അക്സർ പട്ടേൽ തന്നെ പിന്നീട് പറഞ്ഞു. ബിസിസിഐക്ക് വേണ്ടി അക്സറിനും ഭരത്തിനുമൊപ്പം അശ്വിൻ തന്നെ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അത് എന്റെ അവസാന ഓവറായിരിക്കുമെന്ന് ക്യാപറ്റൻ എന്നോട് പറഞ്ഞിരുന്നു, ആ അവർ കഴിഞ്ഞാൽ എന്റെ സ്ഥാനത്ത് രവീന്ദ്ര ജഡേജ വരും, ഞാൻ ലാഥത്തിന് സ്റ്റംപിന് നേരെ തുടർച്ചയായി പന്തെറിയുകയായിരുന്നു, എന്നാൽ അദ്ദേഹം സ്വീപ് ചെയ്യാനും സ്റ്റെപ്പ് ഔട്ട് ചെയ്യാനോ ശ്രമിച്ചില്ല, ഈ സമയമൊക്കെ മിഡ് ഓണിൽ നിന്നിരുന്ന ആശ്വിൻ, പന്ത് ഓഫ്സ്റ്റംപിൽ നിന്ന് അകത്തി എറിയാൻ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, ഒടുവിൽ അവാസനഓവറെന്ന നിലയിൽ ഞാൻ അത് പരീക്ഷിക്കാൻ തീരുമാനിച്ചു, അങ്ങനെയാണ് ഓഫ് സ്റ്റംപിന് പുറത്തേക്ക് പന്തെറിഞ്ഞത്, അക്സർ പറഞ്ഞു.