SHARE

യുവ ബാറ്റ്സ്മാൻ ബാബർ അസത്തെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വിരാട് കോഹ്ലി എന്ന് വിശേഷിപ്പിച്ച് ഓസീസ് ഇതിഹാസ താരം മൈക്കൽ ക്ലാർക്ക്. അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരത്തിൽ കമന്ററി പറയുന്നതിനിടെയാണ് മൈക്കൽക്ലാർക്ക് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ മത്സരത്തിൽ അസം സെഞ്ചുറിയും നേടിയിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടെ‌ങ്കിലും ബാബർ അസമിന്റെ സെഞ്ചുറി നേട്ടം‌ പാകിസ്ഥാൻ ആരാധകർക്ക് വലിയ ആവേശം നൽകിയിരുന്നു. ലോകകപ്പിന് മുൻപ് അസം മിന്നും ഫോമിലേക്കെത്തിയതായിരുന്നു ഈ ആവേശത്തിന്‌ കാരണം. ലോകകപ്പിൽ പാകിസ്ഥാന്റെ വലിയ പ്രതീക്ഷയായ അസമിന്റെ ബാറ്റിംഗ് മുൻ ഓസീസ് ക്യാപ്റ്റനായ മൈക്കൽ ക്ലാർക്കിനേയും വലിയ ആവേശത്തിലാഴ്ത്തി. മത്സരത്തിൽ കമന്ററി പറയാനുണ്ടായിരുന്ന ക്ലാർക്ക് കളിക്കിടെയാണ് അസമിനെ പാകിസ്ഥാന്റെ കോഹ്ലി എന്ന് വിശേഷിപ്പിച്ചത്. അതേ സമയം അഫ്ഗാനെതിരായ മത്സരത്തിൽ 108 പന്തിൽ 10 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 112 റൺസായിരുന്നു അസം നേടിയത്.